Saturday, 20 April 2024

ഞാനും നീയും

ഞാനും നീയും

ഞാനും നീയും നേർരേഖയിലാണെങ്കിലും
ഇരു കോണുകളിലാണ് പെണ്ണേ ....
ഞാനും നീയും ഒരേ നാട്ടിലാണെങ്കിലും
ഇരു കരകളിലാണ് പെണ്ണേ ....
ഞാനും നീയും ഒരേ ഭാഷ മൊഴിഞ്ഞാലും
ഇരു ജാതികളാണ് പെണ്ണേ ....
ഞാനും നീയും കൈകോർത്തു നടന്നാലും
ഇരു മതമാണ് പെണ്ണേ ....
ഞാനും നീയും എത്രേമേൽ പുണർന്നാലും
ഇരു ദേഹമാണ് പെണ്ണേ ....
അതുകൊണ്ടിനി ; തിരിഞ്ഞു നടക്കാം
ഭാഷ മറക്കാം  ; കൈകൾ ഇഴപിരിക്കാം
ഇരുപുഴയായ് ഒഴുകിടാം .....

Wednesday, 20 September 2023

മരണം

മരണം 

നിന്റെ ഹൃദയത്തിലേക്ക് 
കുത്തിയിറക്കുന്ന ഒരു കത്തിയാണ്
എന്റെ വാക്കുകളെങ്കിൽ ....
മരിക്കുന്നത് നീയല്ല.....
ഒപ്പം എന്റെ ഹൃദയവും കൂടെയാണ്....


Wednesday, 5 June 2019


സൗഹൃദങ്ങളേക്കാൾ വലുതാണ്‌ 
പ്രണയം.