ഞാനും നീയും
ഞാനും നീയും നേർരേഖയിലാണെങ്കിലും
ഇരു കോണുകളിലാണ് പെണ്ണേ ....
ഞാനും നീയും ഒരേ നാട്ടിലാണെങ്കിലും
ഇരു കരകളിലാണ് പെണ്ണേ ....
ഞാനും നീയും ഒരേ ഭാഷ മൊഴിഞ്ഞാലും
ഇരു ജാതികളാണ് പെണ്ണേ ....
ഞാനും നീയും കൈകോർത്തു നടന്നാലും
ഇരു മതമാണ് പെണ്ണേ ....
ഞാനും നീയും എത്രേമേൽ പുണർന്നാലും
ഇരു ദേഹമാണ് പെണ്ണേ ....
അതുകൊണ്ടിനി ; തിരിഞ്ഞു നടക്കാം
ഭാഷ മറക്കാം ; കൈകൾ ഇഴപിരിക്കാം
ഇരുപുഴയായ് ഒഴുകിടാം .....
No comments:
Post a Comment